new-year

നാരങ്ങാനം:​ പൗരസമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ഇന്ന് നടക്കും.വൈകിട്ട് 3ന് മലയിരിക്കുന്നതിൽ നിന്ന് മതസൗഹാർദ്ദ റാലി നടക്കും. 5ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം പോത്തൻകോട് ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.റവ: പി.എസ്.തോമസ്, മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബ്ദുൾ റസാക്ക് മന്നാനി, ലാൽ പ്രസാദ് ഭട്ടതിരി, ക്ഷീരസംഘം സെക്രട്ടറി ബിജി വിനോദ് എന്നിവർ സംസാരിക്കും.