കാരയ്ക്കാട് : കാർ അപകടത്തിൽ പന്തളം കുളനട കൈപ്പുഴ കരയത്ത് കിഴക്കേതിൽ രഞ്ജിത് ( 32 ) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി കാരക്കാട് ജംഗ്ഷനടുത്തുള്ള പെട്രോൾ പമ്പിന് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം . മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിമോർച്ചറിയിൽ. പൊലീസ് കേസെടത്തു.