പത്തനംതിട്ട : മഞ്ഞത്തോട് ആദിവാസികോളനിയിലെ രാമൻബാബുവിനെ (70) മരിച്ചനിലയിൽ കണ്ടെത്തി. നിലയ്ക്കലിനും ഇലവുങ്കലിനുമിടയിൽ ഇന്നലെ രാവിലെ 6നാണ് നാട്ടുകാർ മൃതദേഹം കണ്ടത്. കാട്ടാന അടിച്ച് കൊന്നതായിരിക്കാമെന്ന് സംശയിച്ച് പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. ആനത്താരയ്ക്ക് സമീപമാണ് മൃതദേഹം കിടന്നത്. ഇടത് ചെവിയ്ക്ക് പിറകിലായി മുറിവിൽ നിന്ന് രക്തം കട്ടപിടിച്ചിരുന്നു. കുഴഞ്ഞുവീണതാണെന്നും സംശയമുണ്ട്.

സ്വന്തമായി വീടില്ലാത്തതിനാൽ മൂത്ത മകനൊപ്പമായിരുന്നു താമസിച്ചിരുന്നത് . മാനസിക വിഭ്രാന്തിയുള്ള രാമൻ കഴിഞ്ഞയാഴ്ച അച്ചൻകോവിലിൽ ഉത്സവത്തിന് പോകുകയാണെന്ന് പറഞ്ഞാണ് പോയത്. ഭാര്യ : മായാ സുമതി. മക്കൾ : ബോസ്, ഷീല, ഷീജ, അഴകൻ, മഞ്ചു, വൻരാജ്, ബേബി.