 
പന്തളം : പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പതിനായിരം രൂപയുടെ പുസ്തകങ്ങൾ നൽകുമെന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ഡോക്ടറേറ്റ് ലഭിച്ച എൻ.എസ്.എസ് പോളിടെക്‌നിക് പ്രിൻസിപ്പൽ ആർ. പ്രിയക്കു മെമന്റോ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ.എസ്.കെ വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. വായന മത്സരത്തിൽ
ജില്ലയിൽ രണ്ടാംസ്ഥാനം നേടിയ ആർ. സന്തോഷിനെ ആദരിച്ചു.നഗരസഭാ കൗൺസിലർ രാധാവിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി ജി രാജൻബാബു, കെ ജി ഗോപിനാഥൻ നായർ,കെ ഡി ശശിധരൻ,കെ എൻ.ജി.നായർ, ഒ.പ്രദീപ്,ഡോ.ഋത്വിക്, പി. ആർ. രാജശേഖരൻ നായർ, ടി എസ് ശശിധരൻ, ടി ശാന്തകുമാരി എന്നിവർ സംസാരിച്ചു.