vc

മുന്നോട്ട് കുതിച്ച് കോന്നി മെഡിക്കൽ കോളേജ്

കോന്നി മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യാലിറ്റ് പദവിലേക്ക് ഉയർത്താൻ നടപടി കോളേജിൽ രണ്ടാം ഘട്ട എം.ബി.ബി.എസ് ബാച്ച് കുട്ടികൾ പ്രവേശനം നേടി. 351 കോടി രൂപയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ തുടങ്ങി. കോന്നിയുടെ ദാഹമകറ്റാൻ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും ഉൾപ്പടുത്തി 625.11 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനം അതിവേഗത്തിലാക്കി. വള്ളിക്കോട്, മൈലപ്ര പഞ്ചായത്തുകളെ കോന്നി താലൂക്കിൽ നിന്നും മാറ്റി കോഴഞ്ചേരിയിൽ ഉൾപ്പെടുത്തി.

കോന്നിയിലും സീതത്തോട്ടിലും സർക്കാർ നിയന്ത്രണത്തിൽ നഴ്സിംഗ് കോളേജുകൾ പ്രവർത്തനം ആരംഭിച്ചു.കോന്നി ആനത്താവളത്തിൽ വിനോദ സഞ്ചാരികൾക്കായി അത്യാധുനിക ത്രീ ഡി തീയേറ്റർ തുറന്നു. ചിറ്റൂർകടവ്, ഐരവൺ പാലങ്ങൾക്ക് നിർമ്മാണ അനുമതി ലഭിച്ചു. ആരോഗ്യ ഉപകേന്ദ്രങ്ങളെല്ലാം ആധുനിക വത്കരിച്ചു .

കൂടലിൽ അത്യാധുനിക മത്സ്യമാർക്കറ്റ് തുറന്നു. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിച്ചു.