ranjith-

ചെങ്ങന്നൂർ: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു. പന്തളം കുളനട കൈപ്പുഴ കരയത്ത് കിഴക്കേതിൽ രഞ്ജിത്ത് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ എം.സി റോഡിൽ മുളക്കുഴ കാരയ്ക്കാട് പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടൻതന്നെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂർ പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.