31-bjp-pta

പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബി.ജെ.പിയിൽ ചേർന്നു.

എൻ.ഡി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ക്രിസ്മസ് കൂട്ടായ്മയിലും അദ്ദേഹം പങ്കെടുത്തു. കേന്ദ്രമന്ത്രി വി.മുരളീധരനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഓർത്തഡോക്‌സ സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി. എ. സൂരജ് അദ്ധ്യക്ഷത വഹിച്ചു.