പത്തനംതിട്ട: ക്രൈസ്തവർക്ക് ബേദ്‌ലഹേം പോലെയാണ് ഹിന്ദുക്കൾക്ക് അയോദ്ധ്യയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എ ചെയർമാൻ അഡ്വ.വി.എ സൂരജ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭാ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി. എം.കെ വർഗീസ് കോർ എപ്പിസ്‌കോപ്പ, നിലക്കൽ ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ .പത്മകുമാർ, ഡോ. എ.വി ആനന്ദരാജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജനറൽ സെക്രട്ടറി ബിജു മാത്യു, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രതാപൻ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ, അഡ്വ.മാത്യു മാഠത്തേത്ത് , വി.എൻ ഉണ്ണി, കെ. ബിനുമോൻ, റോയിമാത്യു എന്നിവർ പങ്കെടുത്തു.