kittes

പത്തനംതിട്ട : കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ജില്ലയിലെ 11 ഉപജില്ലകളുടെയും ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ സമാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, റോബോട്ടിക്‌സ്, അനിമേഷൻ സിനിമ നിർമ്മാണം ഇവയിൽ ഉള്ള പരിശീലനമാണ് നടന്നത്. അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത കുട്ടികൾ സ്വന്തമായി ലഘു അനിമേഷൻ സിനിമ നിർമ്മിച്ചപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൂട്ടത്തിൽ നിന്ന് വ്യക്തികളെ തിരിച്ചറിയുന്ന പ്രവർത്തനം ആണ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ തയ്യാറാക്കിയത്. സബ് ജില്ലാക്യാമ്പിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികളെ ജില്ലാ ക്യാമ്പിലും തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.