പത്തനംതിട്ട: പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാലും, ജലാശയത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാലും, മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ കുള്ളാർ ഡാം തുറന്നുവിടാൻ കക്കാട് കെ.എസ്.ഇ.ബി ഡാം സേ്ര്രഫി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർക്കു അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്‌സൺകൂടിയായ ജില്ലാ കളക്ടർ എ.ഷിബു നടപടിക്രമം പുറപ്പെടുവിച്ചു. 19 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റർ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് അഞ്ച് സെന്റിമീറ്റർ ഉയരും.