തിരുവല്ല: മാർത്തോമ്മ സഭ നിരണം മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര സംഗമവും സംഗീത സായാഹ്നവും ജനുവരി 1ന് വൈകിട്ട് 5.30ന് നിരണം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ നടക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും. ജില്ലാ കളക്ടർ ഷിബു എ മുഖ്യാഥിതിയാകും.ഭദ്രാസന സെക്രട്ടറി റവ.മാത്യൂസ് എ.മാത്യു അദ്ധ്യക്ഷത വഹിക്കും.