31-sndp-muttathukonam
മുട്ടത്തുകോണം 80ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും എൻഡോവ്‌മെന്റ് വിതരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഇലവുംതിട്ട: ഭരണഘടനയുടെ ആമുഖത്തിലുള്ള സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ആദ്യം പറഞ്ഞത് ശ്രീനാരായണ ഗുരുദേവനാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മുട്ടത്തുകോണം 80ാം നമ്പർ ശാഖയിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും എൻഡോവ്‌മെന്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കാരംവേലി എസ്.എൻ.ഡി.പി എച്ച്.എസ്.എസ് റിട്ട.എച്ച്.എം. വി.എൻ.കുഞ്ഞമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, ഉത്സവ ആഘോഷ കമ്മിറ്റി കൺവീനർ കോമളം മുരളീധരൻ, ചെന്നീർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത്, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിലർ പി.വി. രണേഷ്, വനിതാ സംഘം സെക്രട്ടറി സരസമ്മ മുരളീധരൻ, ഗുരുധർമ്മ പ്രചാരണസഭ പ്രസിഡന്റ് കെ.എസ്. രമേഷ്ബാബു, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അതുൽദേവ് സലിം, പബ്ലിസിറ്റി കൺവീനർ പി.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.