തിരുവല്ല: ഗാനരചയിതാവ് വെൺപാല സ്വദേശി നന്ദു ശശിധരനെ യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല മൊമെന്റോ നൽകി. യൂണിറ്റ് പ്രസിഡന്റ്‌ റെനി സൂസൻ അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് വെട്ടിക്കാടൻ, ബിജു കൊടുംതറ, മോൻസി, ജസ്റ്റിൻ ജേക്കബ്, വിനീത്, റോഷൻ ഈശോ റോയ് എന്നിവർ പങ്കെടുത്തു.