ചിറ്റാർ: പടയണിപ്പാറ - കൊടുമുടി റോഡ് നവീകരണം തുടങ്ങി. കുളങ്ങര വാലി വയ്യാറ്റുപുഴ പുലയൻപാറ ചിറ്റാർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് പത്തനംതിട്ടയിൽ എത്താനുള്ള എളുപ്പവഴി കൂടിയാണിത്. ഒരു വർഷമായി റോഡ് തകർന്നുകിടക്കുകയായിരുന്നു. ബസുകൾ ഇതുവഴിയുള്ള സർവീസ് അവസാനിപ്പിച്ചിരുന്നു. റോഡ് നവീകരിച്ച ശേഷം ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.