പത്തനംതിട്ട : നഗരസഭ പതിനാറാം വാർഡിലെ എ. ഡി. എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് ഉദ്ഘാടനം ചെയ്തു. എ. ഡി. എസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സന്ധ്യാ പനക്കൽ, ബ്ലെസി രാജു, ജയകലോഷ്, മിനി സി. ജി, രാജശ്രീ അനിൽ, ജെസി ജോർജ്, ജിൻസി ജോർജ്, ഇന്ദിര രാജൻ, ലിപ്‌സി, ശുഭത, സൗമ്യ, രമ്യഎന്നിവർ പ്രസംഗിച്ചു.