റാന്നി: അങ്ങാടി പഞ്ചായത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയിരുന്ന പൂവന്മല -പനംപ്ലാക്കൽ റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 1.2 കി മീ ദൂരം വരുന്ന റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. റോഡ് നിർമ്മാണം റീബിൽഡ് കേരള ഏറ്റെടുത്തശേഷം 5 പ്രാവശ്യം ടെൻഡർ നടത്തിയെങ്കിലും ആരും കരാർ ഏറ്റെടുക്കാതെ നിർമ്മാണം അനിശ്ചിതമായി നീളുകയായിരുന്നു.