കൊടുമൺ: എസ്.എൻ.ഡി.പി യോഗം ഐക്കാട്‌ കിഴക്ക് 3564-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ പുതുവത്സര സന്ദേശ സായാഹ്ന സദസ് നടത്തി. അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.സുസ്ലോവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി.കെ. വിജയൻ , വൈസ് പ്രസിഡന്റ് ഒ.എൻ. രാജേന്ദ്രൻ , പി.കെ. അശോകൻ, കെ. പ്രഭാകരൻ,സുനി സതീശ്, എൻ.സോമൻ, ഡി. മുരളി, റ്റി.കെ.രവീന്ദ്രൻ ,ഉഷ പ്രദീപ്, വിജയകുമാരി , എന്നിവർ പ്രസംഗിച്ചു.