nss

അടൂർ : കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് പ്രമുക്തി 2K23 സമാപിച്ചു. സമാപന സമ്മേളനം അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സുമൻ അലക്സാണ്ടർ അദ്ധ്യക്ഷയായിരുന്നു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് മനീഷ് കുമാർ, അദ്ധ്യാപിക സംയുക്ത എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ റോഷി തോമസ്, വോളന്റി​യർ സെക്രട്ടറിമാരായ ഗോഡ്വിൻ, രേഷ്മ, ഫഹദ്, ദേവപ്രിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.