അടൂർ: തുളശ്ശേരി മണപ്പുറത്ത് തറവാട് ആനന്ദപ്പള്ളി കുറ്റിപ്ലാവിൽ ശാഖയുടെ വാർഷികവും കുടുംബ സംഗമവും നടന്നു. ശാഖ പ്രസിഡന്റ് എ.എസ്. റോയിയുടെ അദ്ധ്യക്ഷതയിൽ പി.ജി കുര്യൻ പ്ലാങ്കാലായിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം. പി മുഖ്യ പ്രഭാഷണം നടത്തി പ്രതിഭകളെ ആദരിച്ചു . ഫാ. പ്രൊഫ. ജോർജ് വർഗീസ് , ഫാ. ജോസഫ് ശാമുവേൽ , ഫാ. ജോർജ് വർഗീസ് ചിറക്കരോട്ട് , ഡോ. പി.സി. യോഹന്നാൻ , ജോർജ് മാത്യു. ലീന സണ്ണി, വി.സി. ജേക്കബ് , വർഗീസ് ദാനിയേൽ , വൈ. ശാമുവേൽ കുട്ടി , ഷൈൻ ഡാനിയേൽ , ആക്സ മാത്യു. ബിജു ജോർജ് , വി.കെ സ്റ്റാൻലി , ഡാനിയൽ വി.എസ്. എന്നിവർ പ്രസംഗിച്ചു.