
കവിയൂർ: മുണ്ടിയപ്പള്ളി വൈ.എം.സി എയുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽ ക്രിസ്മസ് ഗാന സന്ധ്യ നടത്തി. വൈ. എം. സി. എ പ്രസിഡന്റ് കുര്യൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മാർത്തോമാ കോളേജ് സോഷ്യൽ സയൻസ് വിഭാഗം മുൻ മേധാവി പ്രൊഫ . മോഹൻ വർഗീസ് ക്രിസ്മസ് സന്ദേശം നൽകി. റവ തോമസ് വർഗീസ്, റവ. ഇ. ജി കോരുള്ള, റവ.ജോൺസൺ അലക്‌സാണ്ടർ, ലിനോജ് ചാക്കോ, വർക്കി കുരുവിള, റോയി വർഗീസ് ഇലവുങ്കൽ, കുര്യൻ ചെറിയാൻ, മാത്യു ചെറിയാൻ, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.