
പത്തനംതിട്ട : ഇ.വി റെജി എഴുതിയ ദേവീസ്തവം എന്ന നോവലിനെക്കുറിച്ച് എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി. നിരൂപകൻ ഡോ. എസ്. എസ്. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ. നിബുലാൽ വെട്ടൂർ, കെ. രാജേഷ് കുമാർ, കെ. രാജഗോപാൽ, ഉണ്ണികൃഷ്ണൻ കളീക്കൽ, വിനോദ് ഇളകൊള്ളൂർ, കൃഷ്ണകുമാർ കാരയ്ക്കാട്, ആശ കുറ്റൂർ, ഇ. വി. റെജി, കുമ്പളത്ത് പദ്മകുമാർ, കരുണാകരൻ പരുത്യാനിക്കൽ, സന്തോഷ് ഇലന്തൂർ, ശ്രീജ കോലത്ത് എന്നിവർ പ്രസംഗിച്ചു.