padayani

മല്ലപ്പള്ളി: കോട്ടാങ്ങൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ യോഗം താലൂക്ക് ഓഫീസിൽ ചേർന്നു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ സഫ​്ന നസറുദ്ദീൻ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, മല്ലപ്പള്ളി തഹസിൽദാർ പി.ഡി മനോഹരൻ, ഭൂരേഖാ തഹസിൽദാർ പി.ഡി സുരേഷ്​കുമാർ, കോട്ടാങ്ങൽ ദേവസ്വം ഭാരവാഹികളായ സുനിൽ വെള്ളിക്കര,ടി സുനിൽ,രാജശേഖരൻ നായർ,അനീഷ് ചുങ്കപ്പാറ,കെ.കെ.ഹരികുമാർ,വാസുകുട്ടൻ നായർ,എം.ആർ സുരേഷ് കുമാർ,മഞ്ജുഷ കുമാരി,അരുൺ കൃഷ്ണ,അഖിൽ എസ്.നായർ,ജെസീലാ സിറാജ്,സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.