training

തിരുവല്ല: സംസ്ഥാന വനിതാ കമ്മീഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി ജാഗ്രതാ സമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു. വനിതാ കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൺ ശാലിനി എസ്. ക്ലാസെടുത്തു. ശാന്തമ്മ നായർ, സോമൻ താമരച്ചാലിൽ, എബ്രഹാം തോമസ്, ഷൈജു എം.സി, റിക്കുമോനി വർഗീസ്, ടി.വി വിഷ്ണുനമ്പൂതിരി, ചന്ദ്രു എസ്.കുമാർ, സുഭദ്രരാജൻ, ജയ എബ്രഹാം, ശർമ്മിള സുനിൽ, സനൽകുമാരി, അശ്വതി രാമചന്ദ്രൻ,ഷീന മാത്യു, ഗീതാ പ്രസാദ്, ഷാജി എ.തമ്പി, സിന്ധു ജിങ്ക ചാക്കോ എന്നിവർ പ്രസംഗിച്ചു.