ocr

ഓച്ചിറ: കൊറ്റമ്പള്ളി 9-ാം വാർഡിലെ 69-ാം നമ്പർ ഹൈടെക്ക് അങ്കണവാടിയുടെ ശിലാസ്ഥാപന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി നിർവഹിച്ചു. 27 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈടെക് അംഗൻവാടി നിർമ്മിക്കുന്നത്. ഓച്ചിറ പഞ്ചായത്തിലെ 10 അങ്കണവാടികളിണ് ഈ സാമ്പത്തിക വർഷം ഹൈടെക്കാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം എസ്.ഗീതാകുമാരി, വസന്ത, സിറിൽ തോമസ്, രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.