
ചവറ: ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡേറിയസ് ഡിക്രൂസ് (64) നിര്യാതനായി. ചവറ കുളങ്ങരഭാഗം കറുകശേരിൽ കുടുംബാംഗമാണ്.
ഭൗതികദേഹം ഇന്ന് രാവിലെ 8.30ന് കെ.എം.എം.എൽ കമ്പനിക്ക് മുന്നിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് ശേഷം കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ട്രീസ ഡിക്രൂസ്. മകൾ: അഡ്വ. അനീഷ ഡിക്രൂസ് (ഹൈക്കോടതി).
ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയൻ (യു.ടി.യു.സി) സ്ഥാപക അംഗവും ദീർഘകാലം ജനറൽ സെക്രട്ടറിയുമായിരുന്നു. ടൈറ്റാനിയം എപ്ലോയീസ് യൂണിയൻ സെക്രട്ടറി, കെ.എം.എം.എൽ എം.എസ് യൂണിറ്റ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. റിട്ട. അദ്ധ്യാപകനായ ഇദ്ദേഹം നിരവധി സാമൂഹിക- സാംസ്കാരിക സംഘടന ഭാരവാഹിയുമായിരുന്നു.