kfon
കെ ഫോൺ

 ആദ്യഘട്ടം പൂർത്തിയായത് 90 %

കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് സേവന പദ്ധതിയായ കെ ഫോണിന്റെ രണ്ടാംഘട്ട വാണിജ്യാടിസ്ഥാനത്തിലുള്ള കണക്ഷനുകൾ ജില്ലയിൽ നൽകിത്തുടങ്ങി.

മുൻഗണനാക്രമം അനുസരിച്ചാണ് കണക്ഷൻ നൽകുന്നത്. വാണീജ്യാടിസ്ഥാനത്തിലുള്ള കണക്ഷനുകൾക്കായി ജില്ലയിൽ പുതുതായി 800ൽ അധികം രജിസ്ട്രേഷനുകൾ 'എന്റെ കെ ഫോൺ" ആപ്പ് വഴി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 50000ൽ അധികം രജിസ്ട്രേഷനുകളാണുള്ളത്.

കെ.എസ്.ഇ.ബിയും കേരളാ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാ സ്ട്രകച്ചറും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ വഴി ബന്ധിപ്പിച്ചാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്.

ആദ്യഘട്ടത്തിൽ ജില്ലയിൽ ദാരിദ്രയ രേഖയ്ക്ക് താഴെയുള്ള 979 കുടംബങ്ങളാണ് കെ ഫോൺ സൗജന്യ ഇന്റർനെറ്റ് സേവനത്തിന് അർഹത നേടിയത്. ഇതിൽ 534 കുടുംബങ്ങൾക്ക് കണക്ഷൻ ലഭിച്ചു.

796 സ്കൂളുകളിൽ 602 സ്കൂളുകൾക്ക് കണക്ഷൻ നൽകി. ജില്ലയിലെ 2065 സർക്കാർ സ്ഥാപനങ്ങളിൽ 1901എണ്ണത്തിന് കണക്ഷൻ ലഭ്യമായി. ഇതിൽ 1454 ഇടങ്ങളിൽ കണക്ഷൻ പൂർണതോതിൽ ഉപയോഗിച്ചുതുടങ്ങി.

മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് ഉപകരണങ്ങളും മറ്റും സ്ഥാപിക്കുന്ന ജോലികൾ തീരുന്ന മുറയ്ക്ക് കണക്ഷൻ ലഭ്യമാകും.

സർക്കാർ ഓഫീസുകളിൽ വേഗതയില്ല

 സർക്കാർ ഒഫീസുകളിൽ ഇന്റർനെറ്റിന് വേഗതയില്ല

 ഇത് ദൈനംദിന പ്രവർത്തനത്തെ ബാധിച്ചു

 റവന്യു ഒഫീസുകളിൽ നേരത്തെ ഉണ്ടായിരുന്നത് കെ സ്വാൻ

 കെ ഫോൺ വന്നിട്ടും കാര്യമായ മാറ്റമില്ല

 എന്നാൽ സ്കൂളുകളിൽ ഇന്റർനെറ്റിന് ആവശ്യമായ വേഗത

വാണീജ്യ കണക്ഷൻ ഡാറ്റാ പ്ളാൻ

പ്രതിമാസം ₹ 299 - ₹ 1249

ഇന്റർനെറ്റ് വേഗത - 20 - 250 എം.ബി.പി.എസ്

ഡാറ്റ - 3000 - 5000 ജി.ബി

കെ ഫോൺ ജില്ലാകേന്ദ്രം (കോർ പോപ്പ്)​ - കുണ്ടറ കെ.എസ്.ഇ.ബി 220 സബ് സ്റ്റേഷൻ

പ്രാദേശിക തലത്തിൽ - 26 കേന്ദ്രങ്ങൾ (പോയിന്റ് ഒഫ് പ്രസൻസ്)​

ആകെ ഒപ്ടിക്കൽ കേബിൾ -​ 188.58 കിലോമീറ്റ‌ർ

ഇലക്ട്രിക്കൽ ടവർ - 1885.3 കിലോ മീറ്റർ

ഒന്നാം ഘട്ടത്തിൽ കണക്ഷൻ ലഭ്യമാക്കേണ്ട ജോലികളിൽ 90 ശതമാനത്തിലധികം പൂർത്തിയായി.

കെ ഫോൺ ജില്ലാ അധികൃതർ