പുനലൂർ: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ പുനലൂർ നിയോജക മണ്ഡല സമ്മേളനം കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് സി.വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡന്റ് മീരാ സാഹിബ് അദ്ധ്യക്ഷനായി. സമാധാനപരമായി സമരം ചെയ്‌തതിന് പെൻഷൻകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുക,പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കുക,വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. കെ.സജിത്ത് സ്വാഗതം പറഞ്ഞു.സെക്രട്ടറി ആർ.ശിവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോർജ് ഫ്രാൻസിസ് കണക്ക് അവതരിപ്പിച്ചു. ഷെമി അസീസ്,പി.ഗോപാലകൃഷ്‌ണൻ നായർ,കെ.രാജേന്ദ്രൻ, കെ.യോഹന്നാൻ കുട്ടി, എ.എ.റഷീദ്, മോഹൻ വാരിയത്ത്, എസ്. വിജയകുമാരി,എച്ച്.നിസാം,എ.ഇ.ഷാഹുൽ ഹമീദ്,ആർ.വിജയൻ പിള്ള,ജെ.ശിവരാമകൃഷ്‌ണ പിള്ള,സി.ബി. വിജയകുമാർ,സി.എം. മജീദ്,പി.എൻ.ഷൈലജ,എം.സാലിയമ്മ എന്നനിവർ സംസാരിച്ചു.
ആർ.വിജയൻ പിള്ള (പ്രസിഡന്റ്)ആർ.ശിവരാജൻ (സെക്രട്ടറി)ഇ. ബി.രാധാകൃഷ്‌ണൻ (ട്രഷറർ),പി.എൻ. ഷൈലജ (വനിത ഫോറം പ്രസിഡന്റ്), എം.സാലിയമ്മ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.