കൊല്ലം: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 5ന് ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ് മിനി ഹാളിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കും.

ശാസ്താംകോട്ട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ മുഖ്യാതിഥിയാകും. കർഷകർ, സാമൂഹ്യ രാഷ്ടീയ മേഖലകളിലെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 5ന് നടക്കുന്ന പരിപാടിയിൽ കാർഷിക സെമിനാർ, ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തുതല വിഭവ ഭൂപട ആൽബം പ്രകാശനം, മണ്ണ് ആരോഗ്യ കാർഡ് വിതരണം, വിവിധ വിഭാഗം കർഷകരെ ആദരിക്കൽ, വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം, സൗജന്യ മണ്ണ് പരിശോധന, മണ്ണ് ആപ്പിനെ പരിചയപ്പെടുത്തൽ എന്നിവ ഉണ്ടായിരിക്കും. അന്നേ ദിവസം കർഷകർക്ക് സൗജന്യ മണ്ണ് പരിശോധനയ്ക്കായി സാമ്പിളുകൾ എത്തിച്ച് നൽകാവുന്നതാണ്.