 കാറിനൊപ്പം ബൈക്കിൽ രണ്ടുപേർ

കൊല്ലം: ഓയൂരിലെ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാർ പള്ളിക്കൽ ഭാഗത്ത് വച്ച് സംഭവം കഴിഞ്ഞ് ഒൻപത് മണിക്കൂറിന് ശേഷം കണ്ടതായി കല്ലുവാതുക്കൽ പഞ്ചായത്ത് അംഗം. ഡി.ഐ.ജി നിശാന്തിനി പഞ്ചായത്ത് അംഗത്തെ വ്യാഴാഴ്ച അർദ്ധരാത്രി നേരിട്ട് കണ്ട് വിവരങ്ങൾ ആരാഞ്ഞു.

തിങ്കാളാഴ്ച വൈകിട്ട് നാലരയോടെയാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾ മാത്രം കഴിഞ്ഞ് ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലാണ് ജനപ്രതിനിധി കാർ കണ്ടത്. അദ്ദേഹം ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം പള്ളിക്കലുള്ള ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടയിൽ കാർ സ്കൂട്ടിന്റെ മുന്നിൽ കയറി. സംശയം തോന്നി വേഗത്തിൽ സഞ്ചരിച്ച് കാറിനൊപ്പം എത്തി. കാറിനുള്ളിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. കാറിന്റെ മുന്നിലായി ഒരു ബൈക്കും ഉണ്ടായിരുന്നു. കൂടുതൽ പേരുണ്ടാകുമെന്ന ഭയത്തിൽ പിന്നെ പിന്തുടർന്നില്ല. അന്ന് തന്നെ താൻ മൂകാംബിയിലേക്ക് പോയി. പോകുംവഴി നേരം പുലർന്നപ്പോൾ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.