പുനലൂർ:തെന്മല പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ഇടമൺ യു.പി സ്കൂളിൽ തിരികെ സ്കൂളിലേക്ക് പരിപാടികൾ നടന്നു. ഉദയഗിരി, തേക്കുംകൂപ്പ് വാർഡുകളിൽ നിന്ന് 500ൽ അധികം സി.ഡി.എസ് പ്രവർത്തകർ പരിപാടികളിൽ പങ്കെടുത്തു. അഞ്ച് പാഠ്യവിഷയങ്ങളെ സംബന്ധിച്ച് അഞ്ച് പീരിഡുകളിൽ പരിശീലന ക്ലാസുകളും കണക്ക് എഴുത്തും നടന്നു.തുടർന്ന് ഹരിത ചട്ട പ്രതിജ്ഞയും എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പഞ്ചായത്ത് തല ചെയർപേഴ്സൺ വത്സലാ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, പഞ്ചായത്ത് അംഗങ്ങളായ സോജ സനൽ, അമ്പിളി സന്തോഷ്, ജില്ല കോ-ഓഡിനേറ്റർ സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.