കൊല്ലം: തട്ടിക്കൊണ്ടുപോകൽ സംഘം ആറുവയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടാനെത്തിയ കിഴക്കനേലയിൽ എത്തിയ ഓട്ടോറിക്ഷയ്ക്ക് പിന്നിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാറും ഉണ്ടായിരുന്നതായി നിഗമനം.
കിഴക്കനേലയിലെ ഹോട്ടലിലെത്തിയതെന്ന് സംശയിക്കുന്ന ഡീസൽ എൻജിൻ ഓട്ടോറിക്ഷയ്ക്ക് പിന്നാലെ കാർ സഞ്ചരിക്കുന്ന ദൃശ്യം കുളമടയിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചു. പാരിപ്പള്ളി ഭാഗത്ത് നിന്നാണ് ഈ ഓട്ടോറിക്ഷയും കാറും കിഴക്കനേലയിലേക്ക് പോയത്. കിഴക്കേനലയിലെ ഹോട്ടലിൽ പുരുഷനൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ സ്ത്രീയാണ് ഹോട്ടൽ ഉടമയുടെ ഭാര്യയുടെ ഫോൺ വാങ്ങി ആറുവയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.