padma

ര​ണ്ടു​ ​കാ​റുകൾ​
കസ്റ്റഡി​യി​ൽ
കു​ട്ടി​യെ​ ​പാ​ർ​പ്പി​ച്ച​ത്
ഫാം​ ​ഹൗ​സിൽ

ബി.​ഉ​ണ്ണി​ക്ക​ണ്ണൻ
കൊ​ല്ലം​:​ ​ത​നി​ക്ക് ​കോ​ടി​ക​ളു​ടെ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​അ​ത്യാ​വ​ശ്യം​ ​തീ​ർ​ക്കേ​ണ്ട​ ​ഇ​ട​പാ​ടി​നു​ള്ള​ ​പ​ണം​ ​ക​ണ്ടെ​ത്താ​നാ​ണ് ​പൂ​യ​പ്പ​ള്ളി​യി​ൽ​നി​ന്ന് ​ആ​റ് ​വ​യ​സു​കാ​രി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നുംപി​ടി​യി​ലാ​യ​ ​പ​ത്മ​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​മ​ക​ളു​ടെ​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​ന് ​ആ​റു​വ​യ​സു​കാ​രി​യു​ടെ​ ​പി​താ​വ് ​വാ​ങ്ങി​യ​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​അ​ഡ്മി​ഷ​ൻ​ ​ന​ട​ക്കാ​ഞ്ഞി​ട്ടും​ ​തി​രി​ച്ചു ന​ൽ​കാ​ത്ത​തി​ന്റെ​ ​വി​രോ​ധ​ത്തി​ലാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ​പ​ത്മ​കു​മാ​ർ​ ​ആ​ദ്യം​ ​പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.​ ​ഒ​പ്പം​ ​അ​റ​സ്റ്റി​ലാ​യ​ ​ഭാ​ര്യ​യെ​യും​ ​മ​ക​ളെ​യും​ ​പൊ​ലീ​സ് ​പ്ര​ത്യേ​കം​ ​ചോ​ദ്യം​ ​ചെ​യ്ത​തോ​ടെ​ ​ആ​ ​മൊ​ഴി​ ​മാ​റ്റി​യെ​ന്നാ​ണ് ​സൂ​ച​ന.
സം​ഭ​വ​ത്തി​ന്റെ​ ​അ​ഞ്ചാം​ ​നാ​ൾ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​വ​ച്ചാ​ണ് ​ഇ​വ​ർ​ ​പി​ടി​യി​ലാ​യ​ത്.
ചാ​ത്ത​ന്നൂ​ർ​ ​മാ​മ്പ​ള്ളി​ക്കു​ന്നം​ ​ക​വി​താ​ല​യ​ത്തി​ൽ​ ​വാ​വ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​പ​ത്മ​കു​മാ​ർ,​ ​ഭാ​ര്യ​ ​അ​നി​ത,​ ​മ​ക​ൾ​ ​അ​നു​പ​മ​ ​എ​ന്നി​വ​ർ​ ​തെ​ങ്കാ​ശി​ക്ക് ​സ​മീ​പം​ ​പു​ളി​യ​റൈ​യി​ലെ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​പത്മകുമാർ എൻജി​നി​യറി​ംഗ് ബി​രുദധാരി​യാണ്.
മൂ​വ​രു​ടെ​യും​ ​ചി​ത്ര​ങ്ങ​ൾ​ ​കു​ട്ടി​ ​തി​രി​ച്ച​റി​ഞ്ഞു. ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ത്തെ​ ​ഉ​പ​യോ​ഗി​ച്ചോ​യെ​ന്ന് ​അ​ന്വേ​ഷി​ക്കു​ക​യാ​ണ്.​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ​സ​ഹാ​യി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള​ ​ചി​ല​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.
അ​ടൂ​ർ​ ​ബ​റ്റാ​ലി​യ​ൻ​ ​ക്യാ​മ്പി​ൽ​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​അ​ജി​ത്ത്കു​മാ​ർ,​ ​ഡി.​ഐ.​ജി​ ​നി​ശാ​ന്തി​നി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മൂ​വ​രെ​യും​ ​ഒ​രു​മി​ച്ചും​ ​പ്ര​ത്യേ​ക​മി​രു​ത്തി​യും​ ​ചോ​ദ്യം​ചെ​യ്തു.​ ​ചാ​ത്ത​ന്നൂ​ർ​ ​മാ​മ്പ​ള്ളി​ക്കു​ന്ന​ത്തെ​ ​വീ​ട്ടി​ലാ​ണ് ​കു​ട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​വ​ന്നതെന്നും പി​ന്നീട് പോളച്ചി​റ തെങ്ങുവി​ളയി​ലെ ഫാം ഹൗസി​ലേക്ക് മാറ്റി​യെന്നും കരുതുന്നു.
കു​ട്ടി​യെ​ ​ആ​ശ്രാ​മ​ത്ത് ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​കൊ​ല്ലം​ ​താ​ലൂ​ക്ക് ​ക​ച്ചേ​രി​ ​ജം​ഗ്ഷ​ൻ​ ​വ​രെ​യെ​ത്തി​യ​ ​നീ​ല​ ​കാ​റി​ലാ​ണ് ​ഇ​വ​ർ​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​ക​ട​ന്ന​ത്.​ ​ഈ​ ​കാ​ർ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​വെ​ള്ള​ ​സ്വി​ഫ്ട് ​ഡി​സ​യ​ർ​ ​കാ​ർ​ ​ചാ​ത്ത​ന്നൂ​രി​ലെ​ ​വീ​ട്ടി​ൽ​ ​ഉ​പേ​ക്ഷി​ച്ചാ​ണ് ​ഇ​വ​ർ​ ​ര​ക്ഷ​പ്പെ​ട്ട​ത്.​ ​ഇ​തും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
വ്യാ​ഴാ​ഴ്ച​ ​ത​ന്നെ​ ​പ​ത്മ​കു​മാ​റി​ന്റെ​ ​വീ​ട് ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.​ ​ഡി.​ഐ.​ജി​ ​നി​ശാ​ന്തി​നി​ ​രാ​ത്രി​ ​പ​തി​നൊ​ന്നോ​ടെ​ ​സ്ഥ​ല​ത്തെ​ത്തി.​ ​പൊ​ലീ​സ് ​സാ​ന്നി​ദ്ധ്യം​ ​മ​ണ​ത്ത​തോ​ടെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ്ര​തി​ക​ൾ​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​ക​ട​ന്നു.​ ​ഹോ​ട്ട​ലി​ൽ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കെ​യാ​ണ് ​പൊ​ലീ​സ് ​വ​ള​ഞ്ഞ​ത്. ക​രു​നാ​ഗ​പ്പ​ള്ളി​ ​സി.​ഐ​ ​ബി​ജു​കു​മാ​ർ,​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​എ​സ്.​ഐ​ ​ആ​ശ,​ ​ഡാ​ൻ​ഡാ​ഫ് ​എ​സ്.​ഐ​ ​ക​ണ്ണ​ൻ,​ ​ഡാ​ൻ​ഡാ​ഫ് ​അം​ഗ​ങ്ങ​ളാ​യ​ ​ബൈ​ജു,​ ​ര​തീ​ഷ്,​ ​അ​ബു​ ​താ​ഹി​ർ​ ​എ​ന്നി​വ​രാ​ണ് ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മോ​ച​ന​ദ്ര​വ്യം​ ​ആ​വ​ശ്യ​പ്പെ​ടാ​ൻ​ ​കി​ഴ​ക്ക​നേ​ല​യി​ലെ​ ​ഹോ​ട്ട​ൽ​ ​വ​രെ​യെ​ത്താ​ൻ​ ​സ​ഞ്ച​രി​ച്ച​ ​ഓ​ട്ടോ​യു​ടെ​ ​ഡ്രൈ​വ​റും​ ​ക​സ്റ്റ​ഡി​യി​ലു​ണ്ട്.​

രേഖാചിത്രവും

നെറ്റും കുടുക്കി

 പ്രതികളിലേക്കെത്തിച്ചത് രേഖാചിത്രത്തിലെ സാമ്യം

 പത്മകുമാറിന്റെ വീടിന് സമീപത്ത് നിന്ന് ഡിസയർ കാറിന്റെയും നീല കാറിന്റെയും ക്യാമറ ദൃശ്യം

 കുട്ടിയെ യുട്യൂബ് കാണിക്കാൻ ഉപയോഗിച്ച ഇന്റർനെറ്റ് ബന്ധം

 കാർ സഞ്ചരിച്ച വഴികളിൽ ഉണ്ടായിരുന്ന മൊബൈൽ നമ്പർ സാന്നിദ്ധ്യം

കേരളകൗമുദി

മുൻകൂട്ടി പറഞ്ഞു

പ്രൊ​ഫ​ഷ​ണ​ൽ​ ​അ​ല്ലാ​ത്ത​ ​ക്രി​മി​ന​ൽ​ ​സം​ഘ​മാ​ണെ​ന്ന​ ​സൂ​ച​ന​ക​ൾ​ ​ഏ​റ്ര​വു​മാ​ദ്യം​ ​പു​റ​ത്തു​വി​ട്ട​ത് ​കേ​ര​ള​കൗ​മു​ദി​യാ​ണ്.​ മോ​ച​ന​ദ്ര​വ്യം​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ​ ​ശ​ബ്ദ​രേ​ഖ​യി​ലൂ​ടെ​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു,​ ​ ​ പ്ര​തി​ക​ൾ​ ​കു​ട്ടി​യു​ടെ​ ​വീ​ടി​ന്റെ​ 25​ ​കി​.മീ​ചു​റ്റ​ള​വി​ൽ​ ​ത​ന്നെ​യു​ണ്ടെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.