photo
ഐഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ റാലിയും ഫ്ലാഷ് മോബും ശാസ്താംകോട്ട താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട നഗര മദ്ധ്യത്തിൽ റാലിയും ഫ്ലാഷ്മോബും അവതരിപ്പിച്ചു. ശാസ്താംകോട്ട താലൂക്കാശുപത്രി സുപ്രണ്ട് ഡോ.തോമസ് അൽഫോൻസ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, വൈസ് പ്രിൻസിപ്പൽ ജെ.യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം എന്നിവർ സംസാരിച്ചു. സ്കൂളിലെ കായികദ്ധ്യാപകരായ സന്ദീപ് വി. ആചാര്യ, റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.