കൊല്ലം: വ്യാപാരികൾക്കുണ്ടാകുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനും സബ്‌സിഡി ലോൺ ലഭ്യമാക്കാനും സംഘടനാ ചർച്ചകൾക്കുമായി ഇന്ന് വൈകിട്ട് 3ന് കരുനാഗപ്പള്ളി ജിജൂസ് ഹോട്ടൽ ഹാളിൽ ജില്ലാ പ്രവർത്തക യോഗം ചേരും.

സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ നിജാംബഷി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും ജില്ലാ ട്രഷറർ (ഇൻചാർജ്) റൂഷ.പി.കുമാർ നന്ദിയും പറയും. ജില്ലാ വൈസ് പ്രസിഡന്റ് ഡി.മുരളീധരൻ അദ്ധ്യക്ഷനാകും. ജില്ലാ ഭാരവാഹികളായ എം.ഇ.ഷെജി, കെ.ഐസക്കുട്ടി, എച്ച്.സലിം, റഹീം മുണ്ടപ്പള്ളിൽ, നുജൂം കിച്ചൻഗാലക്‌​സി, എം.പി.ഫൗസിയാബീഗം, എം.സിദ്ദിക്ക്, നാസർ ചക്കാലയിൽ, സുരേന്ദ്രൻ വള്ളിക്കാവ്, എം.ഷംസുദ്ദീൻ, ശ്രീകുമാർ വള്ളിക്കാവ്, ഷിഹാൻ ബഷി, റെജി ഫോട്ടോപാർക്ക്, സുബ്രു.എൻ.സഹദേവ്, എസ്.വിജയൻ, നൗഷാദ് പാരിപ്പള്ളി, അബ്ദുൽ സലാം പീടികയിൽ, മുഹമ്മദ് കുഞ്ഞ്, മധു, സുനിൽകുമാർ, നിഹാർ, ഹരികുമാർ, അബ്ദുൽ കരീം, ആർ.വി.വിശ്വകുമാർ, നാസർ കയ്യാലത്ത്, സുധീഷ്, നവാസ്, നൗഷാദ്, നിസാം വയലിൽ എന്നിവർ സംസാരിക്കും.