എഴുകോൺ : കരീപ്ര ഗ്രാമപഞ്ചായത്തിലെ വാക്കനാട് 113 ാം നമ്പർ അങ്കണവാടി കേന്ദ്ര മന്ത്രി വി.മുരളീധരൻ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം വി.സുനിതകുമാരി അദ്ധ്യക്ഷയായി. അംഗങ്ങളായ ഗീതാമണി, എ. ഉഷ, സി.ജി.തിലകൻ മുൻ അംഗം ബി.പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സി.എസ്. പ്രദീപ് സ്വാഗതവും അങ്കണവാടി വർക്കർ അമ്പിളി നന്ദിയും പറഞ്ഞു.
വാക്കനാട് വാർഡിലെ അങ്കണവാടികൾക്ക് വസ്തു സൗജന്യമായി നൽകിയവരെയും പ്രതിഭകളെയും ചടങ്ങിൽ മന്ത്രി മുരളീധരൻ ആദരിച്ചു. വാക്കനാട് പേഴൂർക്കോണത്ത് വീട്ടിൽ ബാബുവും ഭാര്യ അനിലയുമാണ് 113 ാം നമ്പർ അങ്കണവാടിക്ക് ഭൂമി നൽകിയത്. പഞ്ചായത്ത് വകയിരുത്തിയ 13.5 ലക്ഷം രൂപയ്ക്കാണ് കെട്ടിടം നിർമ്മിച്ചത്.
102 ാം നമ്പർ അങ്കണവാടിക്ക് 5 സെന്റ് വസ്തു നൽകിയ ചെറുപാലക്കോട് വീട്ടിൽ ബാബു ചന്ദ്രൻ, ലേഖ ചന്ദ്രൻ എന്നിവരെയും ആദരിച്ചു. കേരളോത്സവത്തിൽ ബ്ലോക്ക് തല വിജയി കൾക്കും ഉപഹാരങ്ങൾ നൽകി.