k
പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഗണേശ് ഗ്രന്ഥശാല സാഹിത്യ പുരസ്കാരം 2023 കവി ബാബു പാക്കനാർക്ക് ശി​വഗി​രി​ മഠാധി​പതി​ സ്വാമി​ സച്ചി​ദാനന്ദ സമ്മാനി​ക്കുന്നു


ചാത്തന്നൂർ: ധ്വനി സാന്ദ്ര സൗന്ദര്യം പാക്കനാർ കവിതകളുടെ സവിശേഷതയാണെന്ന് ശിവഗിരി മഠാധിപതി സ്വാമി​ സച്ചിദാനന്ദ പറഞ്ഞു. പാരമ്പര്യത്തിന്റെ ശക്തിയും നവീനതയുടെ തിളക്കവും ബാബു പാക്കനാരുടെ കവിതകളിലുണ്ടെന്നും അദ്ദേഹം അഭി​പ്രായപ്പെട്ടു. പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഗണേശ് ഗ്രന്ഥശാല സാഹിത്യ പുരസ്കാരം 2023 കവി ബാബു പാക്കനാർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്പവും 10,000 രൂപയും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.ആർ. അനിൽ കുമാർ അദ്ധ്യക്ഷനായി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ജി. സദാനന്ദൻ, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി പ്രൊഫ. എസ്. അജയൻ, കെ. മുരളീധരക്കുറുപ്പ്, ഡോ. പ്രിയ സുനിൽ, എസ്. അജിത് കുമാർ, എൻ. സതീശൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ പാമ്പുറം അരവിന്ദന്റെ നേതൃത്വത്തിൽ നിരവധി കവികൾ കവിതകൾ അവതരിപ്പിച്ചു.