inttuc-

കൊല്ലം: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ റീജിയണൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പതാക ദിനാചാരണം നടത്തി. ജില്ലാതല പതാക ഉയർത്തൽ ചാമക്കടയിൽ നടന്നു. ജില്ലാ പ്രസിഡന്റ്‌ എ.കെ.ഹഫീസ് പതാക ഉയർത്തി. ഐ.എൻ.ടി.യു.സി ജില്ലാ നേതാക്കളായ അൻസർ അസീസ്, എസ്.നാസറുദ്ദീൻ, കെ.എം.റഷീദ്, ഷാഫി, മണ്ഡലം പ്രസിഡന്റ്‌ എ.കെ.സാബ് ജാൻ എന്നിവർ സംബന്ധിച്ചു. കടപ്പാക്കടയിൽ ജില്ലാ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, കരുനാഗപ്പള്ളിയിൽ ചിറ്റുമൂല നാസർ, ചവറയിൽ ജോസ് വിമൽരാജ്, ചവറയിൽ ഹരീഷ്, ഇരവിപുരത്ത് ബി.ശങ്കരനാരായണപിള്ള, അൻസർ അസീസ്, ചാത്തന്നൂരിൽ ഹാഷിം പരവൂർ, കൊട്ടാരക്കരയിൽ വി.ഫിലിപ്പ്, പത്തനാപുരത്ത് കെ.ശശിധരൻ, പുനലൂരിൽ സാബു എബ്രഹാം, ഏരൂരിൽ സുഭാഷ്, കുണ്ടറയിൽ അഡ്വ. ബാബുക്കുട്ടൻ പിള്ള, കുന്നത്തൂരിൽ തടത്തിൽ സലിം, വൈ.ഷാജഹാൻ, ചടയമംഗലത്ത് എ.എം.റാഫി തുടങ്ങിയവർ നേതൃത്വം നൽകി.