kscdc-

കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷന്റെ നിലയ്ക്കലിലെ ഔട്ട്‌ലെറ്റായ സ്വാമീസ് കാഷ്യൂസിന്റെ ഉദ്ഘാടനം കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു.

അയ്യപ്പഭക്തർക്ക് ഗുണമേന്മയുള്ള കശുഅണ്ടി പരിപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങളും ന്യായവിലയ്ക്ക് നൽകുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ പറഞ്ഞു.

മണ്ഡലകാല സീസണിൽ 30 ശതമാനം കിഴിവ് അയ്യപ്പഭക്തർക്ക് ലഭിക്കും. കൂടാതെ ക്രിസ്മസ് - പുതുവത്സര വേളകളിലും പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ.

ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ബാബു, സജി.ഡി.ആനന്ദ്, അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ, ബി.സുജീന്ദ്രൻ, കൊമേഷ്യൽ മാനേജർ വി.ഷാജി എന്നിവരും പങ്കെടുത്തു.