കൊല്ലം: മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷൻ ഇന്ന് രാവിലെ 10ന് പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫൻസ് ചർച്ച് ഹാളിൽ പബ്ലിക് ഹിയറിംഗ് നടത്തും. കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷൻ അംഗം വി.ആർ.മഹിളാമണി അദ്ധ്യക്ഷയാകും. അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമ്മൻ മത്തായി, പി.കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ സി.പ്രിൻസ്, വനിത കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ.ദിവ്യ എന്നിവർ സംസാരിക്കും.