ccc
അച്ചൻകോവിൽ ,ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രങ്ങളിലേയ്ക്കുള്ള തിരുവാഭരണ ഘോഷയാത്ര അവലോകന യോഗം ദേവസ്വം അസി.കമ്മിഷണർ എസ്.മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: അച്ചൻകോവിൽ ,ആര്യങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രങ്ങളിലേയ്ക്കുള്ള തിരുവാഭരണ ഘോഷയാത്രയുടെ നടത്തിപ്പിനായി ഇന്നലെ പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അവലോകന യോഗം നടന്നു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എസ്.മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ പുതിയിടം, അഷ്ടമംഗലം ,തൃക്കോദേശ്വരം ,ആര്യങ്കാവ്, അച്ചൻകോവിൽ, അഷ്ടമംഗലം, ഭരണിക്കാവ് എന്നീ ക്ഷേത്ര ഉപദേശക സമിതികളും തമിഴ്നാട് അയപ്പ ഭക്തജന സംഘടനകളും യോഗത്തിൽ പങ്കെടുത്തു. മുൻ വർഷത്തെക്കാളും മികച്ച രീതിയിൽ ഘോഷയാത്ര നടത്തുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു. ഘോഷയാത്രാ നടത്തിപ്പിനായി സംഘടനാ സമിതി രൂപീകരിച്ചു. ചെയർമാനായി പുതിയിടം ഉപദേശക സമിതി പ്രസിഡന്റ് എ.ഹരികുമാർ , ജനറൽ കൺവീനർ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എസ്.മണികണ്ഠൻ, രക്ഷാധികാരികളായി തമിഴ്നാട്ടിലെ അയ്യപ്പഭക്തനായ ഹരിഹരൻ, അച്ചൻകോവിൽസബ് ഗ്രൂപ്പ് ഓഫീസർ തുളസീധരൻ പിള്ള , ആര്യങ്കാവ് സബ് ഗ്രൂപ്പ് ഓഫീസർ വിജേഷ് എ.വി കൂടാതെ മറ്റ് ഉപദേശക സമിതി അംഗങ്ങളും ഭരണിക്കാവ് സബ്ഗ്രൂപ്പ് ഓഫീസർ വേണു ,ഏരൂർ സബ് ഗ്രൂപ്പ് ഓഫീസർ വാസുദേവൻ ഉണ്ണി ,പുതിയിടം സബ് ഗ്രൂപ്പ് ഓഫീസർ പ്രദീപ് .ജി , അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ഓഫീസ് സെക്ഷൻ ക്ലർക്ക് വിഷ്ണു ഓമനക്കുട്ടൻ , എന്നിവരടങ്ങിയ 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.