കൊല്ലം: ഐ.എൻ.ടി.യു.സി ഇരവിപുരം റീജിയണൽ കമ്മിറ്റിയുടെ പരിധിയിൽപ്പെടുന്ന വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസമ്മേളനം ജില്ലാ സ്വാഗത സംഘം ഓഫീസിൽ ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. യു.പി.എ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി ഇല്ലായിരുന്നുവെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന സംസ്ഥാനം കേരളം ആകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
റീജിയണൽ പ്രസിഡന്റ് ബി. ശങ്കരനാരായണ പിള്ള അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ കമ്മിറ്റി സമാഹരിച്ച സമ്മേളന ഫണ്ട് റീജിയണൽ പ്രസിഡന്റ് ജില്ലാ പ്രസിഡന്റിന് കൈമാറി. രണ്ടായിരത്തി അഞ്ഞൂറ് തൊഴിലാളികളെ പ്രകടനത്തിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ ട്രഷറർ അൻസാർ അസീസ്, എസ്. നാസറുദീൻ, കോതേത്തു ഭാസുരൻ, എം. നൗഷാദ്. അഡ്വ. ജി. അജിത്, അയത്തിൽ ശ്രീകുമാർ, സുധീർ കൂട്ടുവിള, എച്ച്. ഷാൻ, സുകു വടക്കേവിള, എസ് സാലഹാഹുദീൻ, അയത്തിൽ ഫൈസൽ എന്നിവർ സംസാരിച്ചു.