കൊട്ടാരക്കര : ഇന്ത്യയിലെ ഒമ്പതുപേരിൽ ഒരാൾക്ക് കാൻസർ വരാൻ സാദ്ധ്യതയുണ്ടെന്ന ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട് ഗൗരവമായി കണ്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും കാൻസർ നിർണയ ക്യാമ്പുകളും സംഘടിപ്പിച്ചാൽ മാത്രമേ കാൻസർ വർദ്ധനവ് തടയാൻ സാധിക്കൂ എന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. 2025 ൽ അർബുദ കേസുകളുടെ എണ്ണം 12.8 ശതമാനം വർദ്ധിക്കും എന്നാണ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്ന പ്രധാന കാര്യം. മൊബൈൽ കാൻസർ പരിശോധന യൂണിറ്റുകൾ ആരംഭിക്കുക, എല്ലാ സർക്കാർ ആശുപത്രികളിലും
ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധന ശക്തമാക്കുക, കാൻസർ പ്രതിരോധം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു. സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ഇതു സംബന്ധിക്കുന്ന നിവേദനം
മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകി.