കൊല്ലം:​ തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി സ്മൃതിയും പ്രേംചന്ദ് സാഹിത്യ പുരസ്‌കാരദാനവും ഇന്ന് 3ന് ചിന്നക്കട ശങ്കർനഗർ ഓഡിറ്റോറിയത്തിൽ നടക്കും. സ്മൃതിസായാഹ്നം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തപസ്യ ജില്ലാ പ്രസിഡന്റ് എസ്.രാജൻബാബു അദ്ധ്യക്ഷനാകും. സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായിരുന്ന എ.ജി. പ്രേംചന്ദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരം ഡോ.സുരേഷ്‌മാധവിന് സമ്മാനിക്കും. വേദഗുരു സദാനന്ദസ്വാമിയെ അടിസ്ഥാനമാക്കി രചിച്ച ഭജീവിതപദ്ധതിഭ എന്ന ഗ്രന്ഥമാണ് അവാർഡിനർഹമായത്. അഡ്വ.വെളിയം രാജീവ് പ്രേംചന്ദ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ.ജി.വിശ്വനാഥൻ നായർ, കെ.വി.രാമാനുജൻതമ്പി, ആർ.അജയകുമാർ, രവികുമാർ ചേരിയിൽ എന്നിവർ സംസാരിക്കും.