logo-
ലോഗോ

പത്തനാപുരം: മേഖലയിലെ ചെറുകിട വ്യാപാര മേഖലക്ക് ഉണർവേകുന്നതിനായി പത്തനാപുരം മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന "നമ്മുടെ പട്ടണം ഒരു ഷോപ്പിംഗ് മാൾ "വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 5ന് വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം കെ.ബി.ഗണേഷ് കുമാർ എം. എൽ. എ നിർവഹിക്കും. സിനിമാ താരം അനുശ്രീ മുഖ്യാതിഥിയായിരിക്കും. മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ജോജോ കെ.ഏബ്രഹാം അദ്ധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .തുളസി, കെ.എസ്.സി എ ചെയർമാൻ കെ.രാജഗോപാൽ, ഹോർട്ടി കോർപ്പ് ചെയർമാൻ എസ്.വേണുഗോപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ,

പ്രമുഖ ജ്യോത്സ്യനും വ്യാപാരോത്സവം ബ്രാന്റ് അംബാസിഡറുമായ ഹരി പത്തനാപുരം,

അസോസിയേഷൻചീഫ് ഓർഗനൈസർ എസ്. രഘുകുമാർ,രക്ഷാധികാരി എ.രാജൻ, ജനറൽ സെക്രട്ടറി ഹാജി എം. റഷീദ്, യൂത്ത് വിംഗ് കൺവീനർ എം. ഷറഫുദ്ദീൻ തുടങ്ങിയവർ സംസാരിക്കും.