photo
ശിവഗിരി മഠം ശ്രീനാരായണ ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: 91​ാമത് ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് ശിവഗിരി മഠം ശ്രീനാരായണ ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം സംഘടിപ്പിച്ചു. വവ്വാക്കാവ് സൗത്ത് ഇന്ത്യൻ ടവറിൽ കൂടിയ വിളംബര സമ്മേളനം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷനായി. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റിയംഗം ടി.കെ.സുധാകരൻ, ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി ആർ.ഹരീഷ് , മാതൃവേദി കേന്ദ്രകമ്മിറ്റി ജോയിന്റ് കൺവീനർ ശ്രീവിദ്യ, മാതൃവേദി മണ്ഡലം പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ, സെക്രട്ടറി സുഭദ്രാ ഗോപാലകൃഷ്ണൻ, ശാന്താ ചക്രപാണി, എലമ്പടത്ത് രാധാകൃഷ്ണൻ, ബി.എൻ.കനകൻ, വി.ചന്ദ്രാക്ഷൻ, സുധ,സജീവ് സൗപർണിക, തയ്യിൽ തുളസി, അമ്പിളി രാജേന്ദ്രൻ, എം.വാസന്തി, രാജൻ ആലുംകടവ്, എ.ജി.ആസാദ്, പള്ളിയിൽ ഗോപി, വിജയൻ ശബരി, നടരാജൻ അനന്തപുരി എന്നിവർ സംസാരിച്ചു.

--