ചവറ : ഐ.ആർ.ഇയുടെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി ചവറ കോവിൽത്തോട്ടത്ത് നിർമ്മിച്ച് നൽകുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. വിദ്യാർത്ഥിനികൾക്ക് ഉപകാരപ്രദമായ സാനിറ്ററിപാഡ് ഇൻസിനേറ്റർ 20 സ്‌കൂളുകൾക്ക് നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ചവറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും പുത്തൻതുറ എ.എസ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും സാനിറ്ററിപാഡ് ഇൻസിനേറ്റർ നൽകി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനം ചവറ ഗവ. എച്ച്.എസ്.എസിൽ വച്ച് നിർവഹിച്ചു. ചവറ നീണ്ടകര ഗ്രാമപഞ്ചായത്തുകളിലെ ലൈബ്രറി കൗൺസിൽ അംഗീകൃത 15 ലൈബ്രറികൾ, എൽ.പി.യുപി വിഭാഗത്തിൽപ്പെടുന്ന 12 സ്‌കൂളുകളിലെ ലൈബ്രറികൾ എന്നിവർക്ക് 1,40,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും ഐ.ആർ.ഇ ഗസ്റ്റ് ഹൗസിൽ വച്ച് വിതരണം ചെയ്തു. മൂന്ന് ചടങ്ങുകളുടെയും ഉദ്ഘാടനം ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. വിവിധ ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗം ആൻസി എന്നിവരും ഐ.ആർ.ഇ യെ പ്രതിനിധീകരിച്ച് യൂണിറ്റ് മേധാവി എൻ.എസ്.അജിത്, ചീഫ് ജനറൽ മാനേജർ ഭക്തദർശൻ ,ഡെപ്യൂട്ടി ജനറൽ മനേജർ അനിൽകുമാർ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുത്തു.