തൊടിയൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം സംസ്ഥാന സർക്കാരും തൊടിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് നാലാം ഘട്ടം കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 21 ദിവസങ്ങളിലായി മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുടെ വീട്ടുപടിക്കൽ എത്തി കുത്തിവയ്പ് നൽകും.ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല അദ്ധ്യക്ഷയായി.വെറ്ററിനറി സർജൻ ഡോ.അഫ്സൽ പദ്ധതി വിശദീകരിച്ചു. ഫീൽഡ് ഓഫീസർ ടി.രാജു, അസി.ഫീൽഡ് ഓഫീസർ അനിൽ കുമാർ, സജി, ആവണി, നൗഷാദ് എന്നിവർ സംസാരിച്ചു.