rod-
തകർന്ന വൺവേ റോഡ്

പത്തനാപുരം: പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി നിർമ്മിച്ച വൺവേ റോഡ് തകർച്ചയിലായിട്ടും ഗതാഗതയോഗ്യമാക്കുവാൻ നടപടികളില്ല. പട്ടണത്തിലെ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമാണ് ഇപ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. ഇത് പരിഹരിക്കുന്നതിനായാണ് ലക്ഷങ്ങൾ ചെലവഴിച്ച് പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാനായി പത്തനാപുരം ഗ്രാമ പഞ്ചായത്താണ് വൺവേ റോഡ് നിർമ്മിച്ചത്. ശബരിമല സീസൺ ആരംഭിച്ചിട്ടും മുൻ വർഷങ്ങളിലെ പോലെ തീർത്ഥാടകരുടെ ചെറുവാഹനങ്ങളെങ്കിലും ഇതുവഴി കടത്തിവിടാനായാൽ ഒരു പരിധി വരെ പട്ടണത്തിലെ തിരക്കൊഴിവാക്കാനാകും. അടിയന്തരമായി വൺവേ റോഡ് ഗതാഗതയോഗ്യമാക്കി വാഹനങ്ങൾ ഇതുവഴി കടത്തിവിടുവാൻ നടപടികളുണ്ടാകണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.