കരുനാഗപ്പള്ളി: എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കുലശേഖരപുരം വലിയകുളങ്ങര പണ്ടാരേത്ത് വീട്ടിൽ ജയേഷ് എന്നറിയപ്പെടുന്ന ജയസൂര്യയെ(18) 1.5 ഗ്രാം എം.ഡി.എം.എ യുമായി കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും ചേർന്ന് അറസ്റ്റു ചെയ്തു. പുത്തൻ തെരുവ് ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കെ.എൽ 23 ക്യു 8759 നമ്പർ സ്കൂട്ടറിൽ വന്ന പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ വിൽപ്പനയ്ക്കായി വൻതോതിൽ എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്ന കുലശേഖരപുരം സ്വദേശിയായ മറ്റൊരാളെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ എ.അജിത് കുമാർ, ബി.ശ്രീകുമാർ, എസ്. അൻഷാദ്, എസ്.സഫേഴ്സൺ, ആർ.അഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.