penshan-
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോ. കൊല്ലം നി​യോജക മണ്ഡലം കമ്മി​റ്റി​യുടെ 39-ാം വാർഷിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെൻഷൻകാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ആനുകൂല്യങ്ങൾ നൽകാതെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്ന സർക്കാർ നവകേരളസദസും കേരളീയവും സംഘടിപ്പിച്ചു ധൂർത്തു നടത്തുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി​ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോ. കൊല്ലം നി​യോജകമണ്ഡലം കമ്മി​റ്റി​യുടെ 39-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജി.വിജയൻ ഇഞ്ചവിള അദ്ധ്യക്ഷത വഹിച്ചു. അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്‌ണൻ നായർ മുഖ്യപ്രഭാഷണം നടത്തി​. ജി​ല്ലാ പ്രസിഡന്റ് എ.എ. റഷീദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പെൻഷണറെ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ആദരിച്ചു. വിവിധ സെക്ഷനുകളിലായി കെ.പി​.സി​.സി​ ജനറൽ സെക്രട്ടറി സൂരജ് രവി, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണണൻ, പെരിനാട് തുളസി, പുന്തല മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ജി. ബാലചന്ദ്രൻപിള്ള, ജി. യശോധരൻപിള്ള, ജില്ലാ ട്രഷറർ ഡി. അശോകൻ, ജോയിന്റ് സെക്രട്ടറി ജി. അജിത്‌കുമാർ, കെ.ആർ. നാരായണപിള്ള, സെക്രട്ടറി വി.ബാബു, ട്രഷർ ബി. പ്രേംചന്ദ്, ജി. ബൈജു, റാണി, എ. ഷംസുദ്ദീൻ, ജെ.ജാസ്‌മിൻ, വനിതാ ഫോറം പ്രസിഡന്റ് സുവർണകുമാരി അമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹി​കൾ: ജി.വിജയൻ ഇഞ്ചവിള (പ്രസിഡന്റ്), എ. ഷംസുദ്ദീൻ, റാണി, ജി. ബൈജു (വൈസ് പ്രസിഡന്റുമാർ), ഡി.രാധാകൃഷ്ണൻ (സെക്രട്ടറി), ആൻഡ്രൂസ്, കുഞ്ഞുമോൻ, മറിയാമ്മ (ജോ. സെക്രട്ടറിമാർ), ബി. പ്രേംചന്ദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.